അപര സ്ഥാനാർത്ഥികളെ നിയന്ത്രിക്കണം; ഹർജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീം കോടതി

തെരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈക്കാര്യം അറിയിച്ചത്. മലയാളി സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് ഹർജിക്കാരൻ.

തെരഞ്ഞെടുപ്പ് ഫലം ഇത്തരം സ്ഥാനാർത്ഥികൾ അട്ടിമറിയ്ക്കുന്നുവെന്ന് ഹർജിക്കാരനായി അഭിഭാഷകൻ വി.കെ ബിജു ഇന്ന് കോടതിയിൽ ഹർജി പരാമർശിക്കവേ ഉന്നയിച്ചു.

തുടർന്നാണ് ഉടനടി ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. കേരളത്തിൽ അടക്കം അപരസ്ഥാനാർത്ഥികളുടെ വിഷയം ഉയർത്തിക്കാട്ടിയാണ് ഹർജി.

ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഹർജി കോടതി പരിഗണിക്കാൻ പോകുന്നത്.

ഇതിനിടെ വിവിപാറ്റുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹർജി എത്തി. ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു .

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...