പള്ളിത്തർക്ക കേസിൽ നിർണായക ഇടപടലുമായി സുപ്രീം കോടതി

പള്ളിത്തർക്ക കേസിൽ നിർണായക ഇടപടലുമായി സുപ്രീം കോടതി.6 പള്ളികളുടെ ഭരണനിർവ്വഹണം ഉടൻ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം.സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാ​ഗങ്ങൾക്കും നൽകണം.ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.കേസിൽ വിശദ വാദം പിന്നീട് കേൾക്കാമെന്നും കോടതി അറിയിച്ചു.കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.സൗഹൃദപരമായി പ്രശ്നം തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാൻ ആണ് കോടതി താൽപര്യപ്പെടുന്നത്.എല്ലാവർക്കും ഒന്നിച്ച് നല്ലൊരു ക്രിസ്തുമസ് ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷ.സര്‍ക്കാര്‍ ഇടപെടല്‍ അവസാന മാര്‍ഗമാണ്.കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

Leave a Reply

spot_img

Related articles

അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ല : പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ

കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ലന്ന് പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ. അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് തന്നെ മൂന്നു...

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...