ജാമ്യം അനുവദിച്ചാൽ മുഖ്യമന്ത്രിയെന്ന ചുമതല നിർവഹിക്കരുത്; കേജ്‌രിവാളിനോട് സുപ്രീം കോടതി

ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്ന സാധ്യത സൂചിപ്പിച്ച് സുപ്രീം കോടതി.

കേജ്‌രിവാളിന്റെ അഭിഭാഷകൻ ഈ ഉപാധിയെ ശക്തമായി എതിർത്തു.

മദ്യനയക്കേസിനെ ബാധിക്കാമെന്നതിനാലാണ് ഉപാധിയെക്കുറിച്ച് ആലോചിക്കേണ്ടി വരുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.

തിരഞ്ഞെടുപ്പുഘട്ടമായതിനാൽ മാത്രമാണ് ഇടക്കാല ജാമ്യത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നതെന്നും അല്ലെങ്കിൽ അറസ്റ്റിനെതിരായ കേജ്‌രിവാളിന്റെ ഹർജി പരിഗണിക്കുന്നതുമായി മുന്നോട്ടുപോകുമെന്നും ബെഞ്ച് പറഞ്ഞു.

അങ്ങനെ വന്നാൽ ഇടക്കാല ആശ്വാസം കേജ്‌രിവാളിനു ലഭിക്കണമെന്നില്ലെന്നും വാദം കോടതിയുടെ വേനലവധിക്കു ശേഷവും നീണ്ടു പോകാമെന്നും ബെഞ്ച് സൂചിപ്പിച്ചു.

പാർട്ടിയുടെ നേതാവെന്ന നിലയിൽ കേജ്‌രിവാളിനു പ്രത്യേക പരിഗണന നൽകരുതെന്ന് ജാമ്യത്തെ എതിർത്തുകൊണ്ട് ഇ.ഡി ആവശ്യപ്പെട്ടു.

തെറ്റൊന്നും ചെയ്തിട്ടില്ലെന്ന പ്രതീതിയാണ് കേസിൽ കേജ്‌രിവാൾ സൃഷ്ടിച്ചിരിക്കുന്നത്.

കേസിന്റെ വസ്തുതകൾ ഇ.ഡി കോടതിക്കു മുൻപിൽ സമർപ്പിച്ചു കഴിഞ്ഞുവെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

ഇടക്കാല ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വാദം 2 മണിയ്ക്ക് തുടരുമെന്ന് കോടതി അറിയിച്ചു.

അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെട്ട മദ്യനയ അഴിമതി കേസിൽ അന്വേഷണം വൈകുന്നതിൽ ഇ.ഡിയെ സുപ്രീം കോടതി വിമർശിച്ചു.

കേസിലെ പ്രതി കൂടിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനു മുൻപും ശേഷവുമുള്ള കേസ് ഫയലുകൾ ഹാജരാക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇ.ഡിയോട് ആവശ്യപ്പെട്ടു.

വാദം കേൾക്കുന്നതിൽ അസാധാരണ എതിർപ്പാണ് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രി സമൻസ് ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഒപ്പില്ലെന്ന് കരുതി ഭരണം നിലയ്ക്കില്ലെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

ഇതുസംബന്ധിച്ച് ഡൽഹി തിരഞ്ഞെടുപ്പിന് മുമ്പായി ഇഡിയുടെ വാദം കേൾക്കാൻ കോടതി തയ്യാറാണെന്നും കോടതി അറിയിച്ചിരുന്നു.

എന്നാൽ അന്നുതന്നെ കേജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നതിനെ അഡിഷണൽ സോളിസ്റ്റർ ജനറൽ എസ്.വി. രാജു എതിർത്തു.

ജാമ്യം ലഭിച്ച് പുറത്തുപോയ എഎപി നേതാവ് സഞ്ജയ് സിങ് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേജ്‌രിവാളിന് ജാമ്യം നൽകുന്നത് അഡിഷണൽ സോളിസിറ്റർ ജനറൽ എതിർത്തത്.

‘‘ഇടക്കാല ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച വാദം കേൾക്കും എന്നാണ് ഞങ്ങൾ പറയുന്നത്, ജാമ്യം നൽകും എന്നല്ല.

ജാമ്യം നൽകാനും നൽകാതിരിക്കാനും സാധ്യതയുണ്ട്’’ എന്നായിരുന്നു ഇതുസംബന്ധിച്ച് സുപ്രീംകോടതിയുടെ മറുപടി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക കർത്തവ്യ നിർവഹണം സംബന്ധിച്ചുള്ള സംശയങ്ങളും കോടതി ഉന്നയിച്ചിരുന്നു.

അതേസമയം, ഡൽഹി ഗവർണർ വി.കെ. സക്സേന കേജ്‌രിവാളിനെതിരെ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.

ഖലിസ്ഥാൻ ഭീകരൻ ദേവീന്ദർ പാൽ സിങ് ഭുള്ളറിനെ മോചിപ്പിക്കുന്നതിനും ഖലിസ്ഥാൻ അനുകൂല വികാരം ഉയർത്തിപ്പിടിക്കുന്നതിനും സഹായം വാഗ്ദാനം ചെയ്ത് പണം കൈപറ്റി എന്നാണ് ആരോപണം

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...