കേരളത്തിന്റെ സ്യൂട്ട് ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ സ്യൂട്ട് ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.
കൂടുതൽ തുക കടമെടുക്കാൻ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് ഹർജി അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടത്.
13,608 കോടി കേരളത്തിന് കിട്ടിയെന്നും സുപ്രീംകോടതി ഹർജി പരിഗണിക്കവേ വ്യക്തമാക്കി.
കേരളത്തിന് ഇളവുനൽകിയാൽ ഇതേ ആവശ്യം മറ്റു സംസ്ഥാനങ്ങളും ഉയർത്തുമെന്നും കേന്ദ്രം വാദിച്ചു.
അടുത്ത സാമ്പത്തിക വർഷത്തെ പരിധിയിൽ തുക കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥയിൽ 5,000 കോടി അനുവദിക്കാമെന്നായിരുന്നു കേന്ദ്രനിലപാട്.
മറ്റു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ആർക്കും ഒന്നും നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.