ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാറിന് സുപ്രീംകോടതി നോട്ടീസ്

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈകോടതി വിധിക്കെതിരെ അന്തരിച്ച സി.പി.എം നേതാവ് കുഞ്ഞനന്തന്റെ ഭാര്യ നല്‍കിയ ഹർജിയില്‍ സംസ്ഥാന സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

പി.കെ കുഞ്ഞനന്തന് വിചാരണക്കോടതി വിധിച്ച പിഴത്തുക കുടംബത്തില്‍ നിന്ന് ഈടാക്കണമെന്ന ഹൈകോടതി വിധിക്കെതിരെയാണ് ഭാര്യ വി.പി ശാന്ത സുപ്രീംകോടതിയെ സമീപിച്ചത്.

കേസില്‍ 13ാം പ്രതിയായ പി.കെ.കുഞ്ഞനന്തന് വിചാരണകോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയുമാണ് വിധിച്ചിരുന്നത്. വിധിക്കെതിരായ അപ്പീല്‍ ഹൈകോടതിയില്‍ പരിഗണനയിലിരിക്കെ 2020 ല്‍ കുഞ്ഞനന്തൻ മരണപ്പെട്ടു.

തുടർന്നാണ് ഈ തുക ഭാര്യ നല്‍കണമെന്ന് ഹൈകോടതി ഉത്തരവ് വന്നത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ശാന്ത സുപ്രീം കോടതിയെ സമീപിച്ചത്.എട്ടാം പ്രതി കെ സി രാമചന്ദ്രന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ് എന്നിവര്‍ നല്‍കിയ ഹരജികളിലും സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. ഹരജികള്‍ ആഗസ്റ്റ് 20ന് വീണ്ടും പരിഗണിക്കും.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...