പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്സോ നിയമം കൊണ്ടു നേരിടുന്നതിനെതിരെ സുപ്രീം കോടതി

പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്സോ നിയമം കൊണ്ടു നേരിടുന്നതിനെതിരെ സുപ്രീം കോടതി. ലൈംഗികാതിക്രമ കേസുകളേയും പ്രണയബന്ധങ്ങളെയും വ്യത്യസ്‌തമായി കാണണമെന്ന് കോടതി നിരീക്ഷിച്ചു. പോക്സോ കേസ് പ്രതികാരത്തിനായിവരെ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കാനാണ് പോക്സോ നിയമം കൊണ്ടുവന്നതെങ്കിലും നിരവധി കേസുകളിൽ കൗമാരക്കാർ തമ്മിലുള്ള സമ്മതപ്രകാരമുള്ള പ്രണയ ബന്ധങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമ കേസുകളിലും പ്രണയബന്ധങ്ങളിൽ വഴിയുണ്ടാവുന്ന കേസുകളിൽ ഒരേ മാനദണ്ഡം പ്രയോഗിക്കുന്നത് അനീതിയാണ്. കാമുകിയെ വീട്ടിൽ തടങ്കലിൽ വച്ചുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും കാണിച്ച് 21 കാരൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പ്രകാരം സംരക്ഷണം നൽകാൻ ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമർശം നടത്തിയത്.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...