ഹർജി വീണ്ടും പരിശോധിക്കണമെന്ന് സുപ്രീം കോടതി

ചിങ്ങവനം ആസ്ഥാനമായുള്ള ക്നാനായ സമുദായത്തിൻ്റെ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ പാത്രിയർക്കീസ് ബാവ സസ്പെൻഡ് ചെയ്തതു സ്റ്റേ ചെയ്തതിനെതിരായ ഹർജി വീണ്ടും പരിശോധിക്കാൻ കേരള ഹൈക്കോടതിയോടു സുപ്രീം കോടതി നിർദേശിച്ചു. നേരത്തേ, കോട്ടയം മുൻസിഫ് കോടതിയുടെ സ്റ്റേ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റ‌ിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണു വിധി.കഴിഞ്ഞ വർഷം മേയിലാണ് ആർച്ച് ബിഷപ് സേവേറിയോസിനെ സസ്പെൻഡ് ചെയ്തു പാത്രിയർക്കീസ് ബാവാ ഉത്തരവിറക്കിയത്. പിന്നാലെ കുര്യാക്കോസ് മാർ ഗ്രിഗോറിയോസിനു താൽക്കാലിക ചുമതല നൽകി. എന്നാൽ, സസ്പെൻഷൻ കോട്ടയം മുൻസിഫ് കോടതി സ്‌റ്റേ ചെയ്തു.ഇതിനെതിരായ അപ്പീൽ കോട്ടയം ജില്ലാ കോടതിയും കേരള ഹൈക്കോടതിയും തള്ളുകയും ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....