സിഎംആർഎൽ എക്സാലോജിക് കരാറിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യൂ കുഴൽനാടൻ നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് വിനോദ്‌ചന്ദ്രൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് മാത്യൂ കുഴൽനാടൻ്റെ അപ്പീൽ. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്നാണ് മാത്യൂ കുഴൽനാടന്റെ ആവശ്യം. തെളിവുകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയെന്നാണ് അപ്പീലിലെ പ്രധാന വാദം

