പി എം സൂരജ് പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നാടിന് സമർപ്പിച്ചു.
ഇടുക്കി ജില്ലയിലെ പരിപാടിയിൽ ജില്ലാ കളക്ടർ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു.
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പരിപാടിയിൽ മൂന്ന് ദേശീയ കോർപ്പറേഷനുകളുടെയും പുതിയ വായ്പക്കാരുമായും നമസ്തേ പദ്ധതിയുടെ ഗുണഭോക്താക്കളുമായും മറ്റ് ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി സംവദിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എ ഡി ഡി ലിപു, കെ എസ് ബി സി ഡി സി, കെ എസ് ഡബ്യു ഡി സി, കെ എസ് ഡി സി, എസ് സി എസ് ടി വകുപ്പുകളിലെ ജീവനക്കാർ, കേരളാ ഗ്രാമീൺ ബാങ്ക് ജീവനക്കാർ, വിവിധ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കൾതുടങ്ങിയവർ പങ്കെടുത്തു.
https://wetransfer.com/downloads/a3f46322601cdb9943bed1e2cbb16e0220240313114914/35c0a1