കാരണം ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കി; നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് തൽക്കാലം സസ്പെൻഡ് ചെയ്യില്ല
നടന്‍ സുരാജ് വെഞ്ഞാറമൂടിന് കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാൻ കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്.
എറണാകുളം ആര്‍.ടി. ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കിയത്.
സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണിത്.
അതിനിടെ വാഹനാപകടത്തില്‍ പോലീസിന്റെ എഫ്.ഐ.ആര്‍ മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് നിര്‍ദേശം പുറപ്പെടുവിച്ചു.
എഫ്.ഐ.ആര്‍ വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും ആര്‍.ടി.ഒ., ജോയിന്റ് ആര്‍.ടി.ഒ. ഓഫീസുകള്‍ക്ക് നിര്‍ദേശം ലഭിച്ചു.