എറണാകുളത്തെ കോടതിയിൽ സുരേഷ് ഗോപി ഇന്ന് ഹാജരാകില്ല

വാഹന രജിസ്റ്റർ കേസിൽ സുരേഷ് ഗോപി ഇന്ന് അവധി അപേക്ഷ നൽകും. അതേതുടർന്ന് ഇന്ന് എറണാകുളത്തെ കോടതിയിൽ സുരേഷ് ഗോപി ഹാജരാകില്ല.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യം കാണിച്ചായിരിക്കും അവധി അപേക്ഷ നൽകുക.


വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്.

2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്.

ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ.

എന്തായാലും, ഈ സംഭവത്തിൽ നേരത്തെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി കോടതിയെ സമീപിച്ചിരുന്നു. പക്ഷേ ആ ആവശ്യം കോടതി തള്ളിയിരുന്നു.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...