‘വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം’, വിവാദ പ്രസ്താവനയുമായി സുരേഷ് ഗോപി

വഖഫില്‍ വിവാദപ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ ബോര്‍ഡിന്റെ പേര് താന്‍ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ സുരേഷ് ഗോപിക്ക് മറുപടിയുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലക്കുടി രംഗത്തെത്തി.മുനമ്പത്ത് സമാധാനം കൊണ്ടു വരേണ്ടവര്‍ കലക്കാനാണ് ശ്രമിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.മുനമ്പം വഖഫ് ഭൂമി വിഷയത്തിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത്. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നും അമിത് ഷാ അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കുമെന്നും ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.ഒരു കേന്ദ്ര മന്ത്രി പറയേണ്ട വാക്കുകളല്ല സുരേഷ് ഗോപി പറഞ്ഞതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തമ്മില്‍ തല്ലിക്കാനാണ് നീക്കമെന്നും കേന്ദ്ര സര്‍ക്കാരിന്റേത് ഭിന്നിപ്പിക്കുന്ന തന്ത്രമെന്നും അദ്ദേഹം വിമര്‍ശിച്ചു. വഖഫ് വിഷയത്തില്‍ സുരേഷ് ഗോപി നടത്തിയ വിവാദ പ്രസംഗത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എവിടെ ചെന്നാലും ‘കലക്ക്’ ആണ്. പാലക്കാട്ട് പെട്ടി വച്ച് കലക്ക്, മുനമ്പത്ത് വഖഫ് വച്ച് കലക്ക്, വടകരയില്‍ കാഫിര്‍ വച്ച് കലക്ക്, പൂരം കലക്ക്, ഇനി വയനാട്ടില്‍ വല്ല കലക്കിനും വഴിയുണ്ടോ? ഈ നേരം കൊണ്ട് ഇവര്‍ക്ക് ദുരന്തത്തില്‍ ഇരയായവര്‍ക്ക് വല്ലതും കൊടുക്കാന്‍ മുന്‍കൈ എടുത്ത് കൂടെ – കുഞ്ഞാലിക്കുട്ടി ചോദിക്കുന്നു. കേന്ദ്ര മന്ത്രി വയനാട്ടില്‍ പറയേണ്ടത് അതുപോലുള്ള കാര്യങ്ങളല്ലേയെന്നും അദ്ദേഹം ആരാഞ്ഞു.വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ പ്രചാരണത്തില്‍ പങ്കെടുക്കാനാണ് സുരേഷ് ഗോപി എത്തിയത്. നവ്യ ഹരിദാസിനായി നിരവധി പൊതു പരിപാടികളിലാണ് സുരേഷ ഗോപി ഇന്ന് പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സുരേഷ് ഗോപി രാഹുല്‍ഗാന്ധിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്

Leave a Reply

spot_img

Related articles

മെസിയുടെ കേരള സന്ദര്‍ശനം: കായികവകുപ്പിന്‍റെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രചാരണം നടത്തുകയും, ഒടുവില്‍ എത്തിക്കുമെന്നു പറഞ്ഞവർ കൈമലർത്തിയതുമായ സംഭവത്തില്‍ കായിക വകുപ്പ് തയാറാക്കിയ റിപ്പോർട്ട്...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; മഴ വീണ്ടും കനക്കുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു.വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട്...

ലഹരി കേസില്‍‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

ലഹരി കേസിൽ കാസർഗോഡ് അറസ്റ്റിലായ പെരുമ്പാവൂർ വലിയകുളം യൂണിറ്റിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ കെ എച്ചിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത്...

എഫ്.സി ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെൻ്റ് സമിതിക്ക്; ശബ്ദ വോട്ടോടെ തീരുമാനം

ഏറെ കോലാഹലങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വഴിവെച്ച വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ, പ്രതിപക്ഷ ബഹളത്തിനിടയിൽ ശബ്ദവോട്ടോടെയാണ് സംയുക്ത പാർലമെന്ററി സമിതിയുടെ...