മന്ത്രിസഭയില്‍ നിന്ന് രാജി വയ്‌ക്കുന്നത് തന്റെ അജണ്ടയിലില്ല;സുരേഷ് ഗോപി

മന്ത്രിസഭയില്‍ നിന്ന് രാജി വയ്‌ക്കുന്നത് തന്റെ അജണ്ടയിലേ ഇല്ലെന്ന് സുരേഷ് ഗോപി.

വരുന്ന മൂന്ന് മാസത്തിമുള്ളില്‍ കേരളത്തിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുറത്തുവരുന്ന വാർത്തകള്‍ ശരിയല്ല. എംപി എന്ന നിലയില്‍ പ്രവർത്തനങ്ങള്‍ തുടരും. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നല്‍കും.

സിനിമ എന്റെ പാഷനാണെന്ന് പ്രധാനമന്ത്രിക്കും അറിയാവുന്ന കാര്യമാണ്. കുറച്ച്‌ സിനിമകള്‍ ചെയ്‌ത് പൂർത്തിയാക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ധാരണകള്‍ ഉണ്ടാക്കേണ്ടതുണ്ട്. അതല്ലാതെ രാജി വയ്‌ക്കുന്നത് അജണ്ടയിലേ ഇല്ല ‘, സുരേഷ് ഗോപി പറഞ്ഞു.


സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തില്‍ തന്നെ പരാമർശിക്കാറുണ്ട് സഹമന്ത്രായായാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന്. അതില്‍ അതൃപ്‌തിയുണ്ടെങ്കില്‍ സത്യപ്രതിജ്ഞയ്‌ക്ക് പോകാതിരിക്കേണ്ടതാണ്.

അത്തരത്തിലാണ് എൻസിപി നേതാക്കളായ അജിത് പവാറും, പ്രഭുല്‍ പട്ടേലും ചെയ്‌തത്. എന്നാല്‍, ഏത് വകുപ്പ് ലഭിക്കും എന്ന കാര്യത്തില്‍ പിന്നീടേ അറിയാൻ സാധിക്കുകയുള്ളു.

തൃശൂരില്‍ ചരിത്രവിജയം നേടിയിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതില്‍ സുരേഷ് ഗോപിയ്‌ക്ക് അതൃപ്‌തിയെന്നാണ് നേരത്തേ വാർത്തകള്‍ പുറത്തുവന്നിരുന്നത്.

പദവി ഉപേക്ഷിക്കാൻ താരം ആഗ്രഹിക്കുന്നതായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി എന്നായിരുന്നു വിവരം.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...