തൃശ്ശൂരിൽ നിന്നുള്ള ലോക്സഭാംഗം സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതി ദ്രൗപതി മുർമു ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഇംഗ്ലീഷിലാണ് സുരേഷ് ഗോപി ചൊല്ലിയത്.
കൊല്ലത്ത് ലക്ഷ്‌മി ഫിലിംസ് ഉടമ കെ. ഗോപിനാഥൻ പിളളയുടെയും ജ്‌ഞാനലക്ഷ്‌മിയുടെയും നാലുമക്കളിൽ മൂത്തയാളാണ് സുരേഷ് ജി.നായർ എന്ന സുരേഷ് ഗോപി
acvnews
1965 ൽ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ ബാലതാരമായെത്തിയ സുരേഷ് ഗോപിക്ക് താരപരിവേഷം ലഭിക്കുന്നത് 90 കളുടെ ആദ്യപകുതിയിൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രങ്ങളിലൂടെയായിരുന്നു. തലസ്‌ഥാനം, ഏകലവ്യൻ, കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളിലൂടെ രണ്ടാം നിരയിൽനിന്നു സൂപ്പർ താരത്തിലേക്ക് അദ്ദേഹം കുതിച്ചുയർന്നു.
കഴിഞ്ഞ ലോക്സഭ ഇലക്ഷനിലും നിയമസഭാ ഇലക്ഷനിലും തൃശൂരിൽ മത്സരിച്ച് പരാജയപ്പെട്ട സുരേഷ് ഗോപി ഇത്തവണ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബി ജെ പി യുടെ ലോക്സഭ അംഗമായി മാറുകയായിരുന്നു.
ഗായികയായ രാധികയാണ് ഭാര്യ.
മലയാളിയായ ജോർജ് കുര്യനും കേന്ദ്ര മന്ത്രിസഭയിൽ ഉണ്ട്.