കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ അധിക തസ്തിക സൃഷ്ടിച്ച് സര്‍വേയര്‍മാരെ നിയമിക്കണം; താലൂക്ക് വികസന സമിതി

കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് അധിക തസ്തിക സൃഷ്ടിച്ച് സര്‍വേയര്‍മാരെ അടിയന്തരമായി നിയമിക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ഏറ്റവും ജനത്തിരക്കേറിയതും കൈവശ ഭൂമടമകള്‍ കൂടുതല്‍ ഉള്ളതുമായ കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ സര്‍വ്വേ സംബന്ധമായ പരാതികള്‍ വര്‍ഷങ്ങളായി പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അധിക സര്‍വേയര്‍മാരെ നിയമിക്കണമെന്നാണ് ആവശ്യം.

തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ എത്തുന്നവര്‍ക്ക് സൗജന്യ വാഹന പാര്‍ക്കിംഗ് അനുവദിക്കുക, പനമ്പുകാട് – വല്ലാര്‍പാടം പൊതുമരാമത്ത് റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക, വല്ലാര്‍പാടം ജംഗ്ഷനില്‍ സ്പീഡ് ബ്രേക്കറുകള്‍, ഹൈമാസ് ലൈറ്റ് എന്നിവ സ്ഥാപിക്കുക, കടവന്ത്ര ഗാന്ധി നഗര്‍ മാര്‍ക്കറ്റില്‍ വിരിച്ചിരിക്കുന്ന മാര്‍ബിള്‍ അപകടം സൃഷ്ടിക്കുന്നതിനാല്‍ അത് നീക്കം ചെയ്യുക, വടക്കേക്കോട്ട -എസ്.എന്‍ ജംഗ്ഷന്‍ ഭാഗത്ത് ഫുട്പാത്തില്‍ കൈവരികള്‍ സ്ഥാപിക്കുക, കൊച്ചി കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങളില്‍ സിഎസ്എംഎല്‍ നിര്‍മ്മിച്ച ഫുട്പാത്തുകള്‍ തകര്‍ന്നുകിടക്കുന്നത് അടിയന്തരമായി നവീകരിക്കുക, മത്സ്യ വ്യാപാര കേന്ദ്രങ്ങളില്‍ വിഷാംശങ്ങള്‍ പരിശോധിക്കുന്നതിനായി ആരോഗ്യവകുപ്പ് പരിശോധന നടത്തുക, വാഹനാപകടത്തെ തകരാറിലായ മാടവന സിഗ്‌നല്‍ അടിയന്തരമായി പുനസ്ഥാപിക്കുക, മരട് നഗരസഭയില്‍ കുണ്ടന്നൂര്‍ ജംഗ്ഷന്‍ മുതല്‍ ലേക് ഷോര്‍ ആശുപത്രിവരെ തെളിയാത്ത വഴിവിളക്കുകള്‍ അടിയന്തരമായി നന്നാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു.

ജെ.ഡി.എസ് പ്രതിനിധി കുമ്പളം രവിയുടെ അധ്യക്ഷതയില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന വികസന സമിതിയോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...