താൻ ക്യാൻസർ രോഗത്തെ അതിജീവിച്ചത് മൂത്രം കുടിച്ച്; കൊല്ലം തുളസി

താൻ ക്യാൻസർ രോഗത്തെ പോലും അതിജീവിച്ചത് മൂത്രം കുടിച്ചാണെന്ന് നടൻ കൊല്ലം തുളസി.

എന്ത് രോഗത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നും ആശുപത്രി കയറിയിറങ്ങേണ്ട ആവശ്യമില്ലെന്നും കൊല്ലം തുളസി പറഞ്ഞു.

യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.

മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചർച്ച ചെയ്യുന്നതിനായാണ് സമ്മേളനം നടന്നത്.

”എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്ബോഴാണ് നമ്മള്‍ മറ്റുവഴികള്‍ നോക്കുന്നത്.

എനിക്ക് ക്യാൻസർ പി‌ടിപെട്ടപ്പോള്‍ അതിനെ അതിജീവിക്കാൻ പല വഴികളും തേടി.

ഒടുവിലാണ് യൂറിൻ തെറാപ്പിയെപ്പറ്റി അറിഞ്ഞത്.

അതിലൂടെയാണ് രോഗത്തെ അതിജീവിച്ചതും.

ഇപ്പോള്‍ എനിക്ക് 75 വയസ്സുണ്ട്.

ഇനിയൊരു 25 വർഷം കൂടി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹം.”-

കൊല്ലം തുളസി പറഞ്ഞു.


എന്ത് അസുഖത്തിനും എനിക്ക് രക്ഷകനായി മൂത്രമുണ്ട്.

ഇതിന് വലിയ ആശുപത്രിയില്‍ പോവുകയോ ഡോക്‌ടറെ കാണുകയോ, മെഡിക്കല്‍ സ്റ്റോറില്‍ പോവുകയോ ഒന്നും വേണ്ട, മറിച്ച്‌ മൂത്രം കുടിച്ചാല്‍ മതി.

പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാൻ മടിക്കുകയാണ്.” – കൊല്ലം തുളസി കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...