ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടിൽ 18 വിദ്യാർഥികൾ ആശുപത്രിയിൽ

പനിയും ഛർദിയും കലശലായതിനെ തുടർന്ന് മുട്ടിൽ ഡബ്ല്യുഎം യുപി സ്‌കൂളിലെ 18 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. എൽപി സ്‌കൂൾ വിദ്യാർഥികളെയാണ് കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌കൂളിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.വെള്ളിയാഴ്ച കുട്ടികൾ സ്‌കൂളിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നാണ് വിവരം. ഇതിന് ശേഷം ഇന്ന് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. വെള്ളിയാഴ്ച സ്‌കൂളിൽ നിന്ന് ആയിരത്തോളം കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നു. ഇതിൽ 18 വിദ്യാർഥികൾക്ക് മാത്രമാണ് എന്നതിനാൽ ഭക്ഷ്യവിഷബാധ ആണെങ്കിൽ തന്നെ അത് സ്‌കൂളിൽ നിന്ന് ഏറ്റതാണോ എന്നാണ് അന്വേഷിക്കുന്നത്. വൃത്തിയുള്ള സാഹചര്യമാണ് സ്‌കൂളിലെന്നാണ് ലഭിക്കുന്ന വിവരം. കേടുവന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യവകുപ്പിന്റെ പരിശോധനയിൽ ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. വെള്ളത്തിന്റെ സാമ്പിളുകളാണ് ഇനി പരിശോധിക്കാനുള്ളത്. ഇതിന്റെ ഫലവും വന്ന ശേഷമാവും കൂടുതൽ നടപടികളുണ്ടാവുക

Leave a Reply

spot_img

Related articles

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു .പച്പദ്ര സ്വദേശിയായ മാംഗിലാല്‍ മേഘ്‌വാളിന് ഒരു വർഷം മുൻപ് സ്ഥലം വിറ്റ...

സഭാത്തർക്കം: പരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താൻ തയ്യാർ; 6 പള്ളികൾ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കലുഷിതമായ സഭാത്തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് മധ്യസ്ഥ ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇരു സഭകളുടെയും തലവന്മാരുമായി സംസാരിച്ച് പ്രശ്നം...

പാർലമെന്റിലെത്തിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം

പാർലമെന്റിലെത്തിയ സംസ്ഥാന സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം.സംസ്ഥാന നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പാർലമെന്റ് മന്ദിരത്തിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരളത്തിൽ...

ജലസംഭരണി പൊളിക്കുന്നതിനിടെ അപകടം: വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു

വേണ്ടത്ര മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണ് വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു. ഇന്നലെ വൈകിട്ട് നാലരയോടെ പാലക്കാട് ആണ് സംഭവം.ജലസംഭരണി...