വനംവകുപ്പ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

സുഗന്ധഗിരി മരംമുറി കേസില്‍ ഡിഎഫ്ഒ ഷജ്‌ന കരീമിന് സസ്‌പെന്‍ഷന്‍.

റേഞ്ച് ഓഫീസര്‍ സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.

ഇതോടെ കേസില്‍ സസ്‌പെന്‍ഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഒമ്ബതായി.

സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്‍റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയെന്നാണ് കേസ്.


കേസില്‍ 18 ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

പരിശോധന നടത്താതെ മരംമുറിക്കുന്നതിനു പാസ് അനുവദിച്ചതും കുറ്റകൃത്യം നടക്കുന്നെന്ന് അറിഞ്ഞിട്ടും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തതില്‍ റേഞ്ച് ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് വീഴ്ച ഉണ്ടായെന്നായിരുന്നു കണ്ടെത്തല്‍.

ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ വനം അഡി. ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Leave a Reply

spot_img

Related articles

ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പത്തനംതിട്ട കോഴഞ്ചേരി പാലത്തിനു സമീപത്തു നിന്നും രണ്ട് യുവാക്കളെ 5ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആറന്മുള പൊലീസ് പിടികൂടി. കോട്ടയം സ്വദേശി ഫെബിൻബിജു, പത്തനംതിട്ട,പ്രമാടം മറുർ...

പൊലീസ്‌കാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം

പാലാ കടപ്ലാമറ്റം വയലായിൽ പൊലീസ്‌കാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ 3 പോലീസുകാർക്ക് പരിക്കേറ്റു.മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സി പി ഒ മാരായ...

ബസ് യാത്രക്കിടെ മാല മോഷണം, യുവതി പിടിയിൽ

കോട്ടയത്ത് ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗിൽ നിന്നും മാല മോഷ്ടിച്ച യുവതി പിടിയിലായി. കോട്ടയം മീനടം സ്വദേശി മിനി തോമസിനെയാണ് ദിവസങ്ങൾ നീണ്ട നിരീക്ഷങ്ങൾക്ക്...

പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി; പ്രതി അമ്മയുടെ ആണ്‍ സുഹൃത്ത്

എറണാകുളം കുറുപ്പുംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി. അമ്മയുടെ ആണ്‍ സുഹൃത്താണ് രണ്ടു വര്‍ഷത്തോളം കുട്ടികളെ പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികള്‍...