സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ് കുമാർ, ജോൺ ബോസ്കോ എന്നിവർക്കെതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.
ഇന്ന് ഉച്ചയ്ക്കാണ് പോലീസ് സ്റ്റേഷനുള്ളിൽ വച്ച് രണ്ട് പോലീസുകാരും തമ്മിൽ സംഘർഷം ഉണ്ടായത്. വാഹനം പാർക്ക് ചെയ്യുന്നതിന് ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തമ്മിലടിയിൽ പോലീസുകാരനായ ബോസ്കോയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇയാൾ കുറിച്ചി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പും പലതവണ ഇരുവരും തമ്മിൽ സ്റ്റേഷനിൽ വച്ച് തർക്കം ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ടുണ്ട്.