കോട്ടയം:തെരഞ്ഞെടുപ്പു പ്രക്രിയയിൽ സ്ഥാനാർഥികൾക്കു സഹായവുമായി തെരഞ്ഞെടുപ്പു കമ്മിഷന്റെ ‘സുവിധ ആപ്പ്’.
തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നതിനും വിവിധ അനുമതികൾ നേടുന്നതിനും സ്ഥാനാർഥികളെ സഹായിക്കുന്നതിനായി തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പാണ് സുവിധ.
ആപ്പ് ഉപയോഗിക്കുന്നതിന് സ്ഥാനാർഥികൾ അക്കൗണ്ട് സൃഷ്ടിച്ചു ലോഗിൻ ചെയ്യേണ്ടതുണ്ട്.
ഒരിക്കൽ ലോഗിൻ ചെയ്തു കഴിഞ്ഞാൽ നാമനിർദേശപത്രികയുടെയും അനുമതിയുടെയും നിലവിലെ അവസ്ഥ അറിയാൻ സാധിക്കും.
പ്രചാരണത്തിനുവേണ്ട അനുമതികളുടെ പട്ടിക, അനുമതിക്കു വേണ്ട ഫോമുകൾ ഡൗൺലോഡ് ചെയ്യൽ, അവ ഓൺലൈനായി സബ്മിറ്റ് ചെയ്യൽ എന്നിവയ്ക്ക് സുവിധ ആപ്പ് വഴി സാധിക്കും.
തെരഞ്ഞെടുപ്പു പ്രക്രിയയിൽ സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരാനും സുവിധ ആപ്പ് ഉപകരിക്കും.
ആപ്പ് പ്‌ളേസ്‌റ്റോറിൽ നിന്നും ഐ.ഒ.എസിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
ലിങ്കുകൾ: പ്‌ളേ സ്‌റ്റോർ: https://play.google.com/store/apps/details?id=suvidha.eci.gov.in.candidateapp
ഐ.ഒ.എസ്.: https://apps.apple.com/app/suvidha-candidate/id6449588487