കാറിനുള്ളിൽ നീന്തൽക്കുളം നിർമ്മിച്ചു: യൂട്യൂബറെ പൊക്കി എംവിഡി

കാറിനുള്ളിൽ കൃതൃമ നീന്തൽക്കുളം നിർമ്മിച്ച ഒരു യൂട്യൂബർ ഒടുവിൽ എംവിഡിയുടെ വലയിലായി.

‘ആവേശം’ കണ്ട് ആവേശം മൂത്തതായിരുന്നു യൂട്യൂബർ സഞ്ജു ടെക്കിയും മൂന്നു കൂട്ടുകാരും ചേർന്ന് കാറിനുള്ളിൽ നീന്തൽക്കുളം നിർമ്മിച്ചത്.

അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ എന്ന ചിത്രത്തിലെ ഒരു രംഗം അനുകരിച്ചായിരുന്നു നീന്തൽക്കുളം കാറിനുള്ളിൽ തന്നെ സെറ്റു ചെയ്യാൻ തീരുമാനിച്ചത്.

എംവിഡി പറയുന്നതനുസരിച്ച്, യൂട്യൂബർ സഞ്ജു ടെക്കിയും മൂന്ന് സുഹൃത്തുക്കളും അനധികൃതമായാണ് കാറിനുള്ളിൽ ഒരു താൽക്കാലിക നീന്തൽക്കുളം സൃഷ്ടിച്ചത്.

അവരിൽ ഒരാൾ കാർ ഓടിക്കും.

യൂട്യൂബർ തന്നെ അത് തൻ്റെ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യും.

നീന്തൽ കുളത്തിൽ കിടന്ന് തേങ്ങാവെള്ളം കുടിക്കുന്ന രംഗങ്ങളെല്ലാം ചിത്രീകരിക്കുകയും ചെയ്തു.

സംഗതി എന്തായാലും, പണി പാളിയെന്നു പറഞ്ഞാൽ മതിയല്ലോ.

കാർ പിടിച്ചെടുക്കുകയും ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്തിരിക്കുകയാണ് എംവിഡി ഇപ്പോൾ.

നോക്കണേ ‘ആവേശം’ വരുത്തിയ വിന!

Leave a Reply

spot_img

Related articles

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; 17 കാരി അഭയം തേടി പൊലീസ് സ്‌റ്റേഷനില്‍

കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി.പ്രണയം നടിച്ച് അസം...

ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു

ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു, പകരം മുക്കുപണ്ടം.ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ സുധീർ തോമസാണ് കവർച്ച...

നഴ്സ് ദമ്പതികളുടെ മരണം: പൊലീസ് റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ; യുവതിയുടേത് കൊലപാതകം

വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ...

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20...