11കാരൻ നീന്തൽകുളത്തിൽ മുങ്ങി മരിച്ചതിൽ ദുരൂഹത

11കാരൻ നീന്തൽകുളത്തിൽ മുങ്ങി മരിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം രം​ഗത്ത് എത്തിയിരിക്കുകയാണ്.

സുഹൃത്തുക്കൾക്കൊപ്പം നീന്തൽക്കുളത്തിലെത്തിയ കുട്ടി മുങ്ങി മരിക്കുകയായിരുന്നു.

മെയ് 14ന് ആണ് അപകടം സടന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ കുടുംബാംഗങ്ങൾ രം​ഗത്തെത്തി.

ദില്ലിയിലെ അലിപൂരിലെ നീന്തൽക്കുളത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. പൊലീസുകാരുടെ ഭാര്യമാർ നടത്തിവരുന്ന നീന്തൽകുളം ആണിത്.

അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

മെയ് 14ന് കുട്ടിയും അച്ഛനും സുഹൃത്തുക്കളും കുളത്തിൽ നീന്തുന്നതിനിടെയാണ് അപകടം. ഫോൺ കോൾ വന്നതിനെ തുടർന്ന് അറ്റൻ്റ് ചെയ്യാൻ അച്ഛൻ പുറത്തേക്ക് പോയി തിരിച്ചെത്തിയപ്പോൾ മകൻ കുളത്തിൽ ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്.

കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

രാജ്യത്ത് യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടു, ഓൺലൈൻ ഇടപാടുകൾ താറുമാറായി

രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം...

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; സുപ്രീംകോടതി

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ല. രാഷ്ട്രപതി പിടിച്ചുവെക്കുന്ന ബില്ലുകളില്‍ വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി...

പാസ്പോർട്ടിൽ ദമ്പതികളുടെ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിനു പകരം ഇനി മുതൽ സംയുക്ത പ്രസ്‌താവന മതി

പാസ്പോർട്ടിൽ ഭാര്യയുടേയോ ഭർത്താവിന്റെയോ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിന് പകരം ഇനി മുതൽ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്‌താവന മതി. ഇതിന്റെ...

മേഘാലയയില്‍ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി

മേഘാലയയില്‍ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ചിറാപുഞ്ചിയില്‍ മാർച്ച്‌ 29 മുതല്‍ കാണാതായ സോള്‍ട്ട് പുസ്‌കാസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹംഗേറിയൻ എംബസിയുടെ അറിയിപ്പ്...