എക്സിറ്റ് പോൾ സത്യമായാൽ ഇടതുപക്ഷത്തിന്റെ ചിഹ്നം ഏതാവും?

കോട്ടയം: അരിവാൾ ചുറ്റിക നക്ഷത്രമാണ് ഇടതുപക്ഷത്തിന്റെ ചിഹ്നം. അതു സംരക്ഷിക്കപ്പെടണമെങ്കില്‍ നിശ്ചിത ശതമാനം വോട്ട് അല്ലെങ്കിൽ നിശ്ചിത എണ്ണം എംപിമാരുണ്ടാകണം.

അതില്ലെങ്കിലോ,‌ സ്വതന്ത്രപാർട്ടിയുടെ പരിഗണനയേ ഉണ്ടാകൂ.

അംഗീകാരം നഷ്ടമായാൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഇഷ്ടമുള്ള ചിഹ്നമായിരിക്കും തരുന്നത്.

രാജ്യത്തെ എണ്ണം പറഞ്ഞ 6 ദേശീയ പാർട്ടികളിൽ ഒന്നായി നിലനില്‍ക്കാന്‍ പയറ്റാവുന്ന തന്ത്രങ്ങളെല്ലാം സിപിഎം പുറത്തിറക്കി.

കേരളത്തിൽ ഇത്തവണ 15 സീറ്റിലാണ് സിപിഎം മത്സരിച്ചത്.

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും പൊന്നാനിയില്‍ കെ.എസ്.ഹംസയും ഉൾപ്പെടെ എല്ലാവരും മത്സരിച്ചത് പാര്‍ട്ടി ചിഹ്നത്തിൽ.

സ്വന്തം ചിഹ്നത്തില്‍ പരമാവധി വോട്ട് സമാഹരിച്ച് കൂടുതൽ പേരെ ലോക്‌സഭയിലേക്കു ജയിപ്പിക്കാനായിരുന്നു ഈ നീക്കം.

2004ൽ 43 എംപിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോഴുള്ളത് 3 എംപിമാരാണ്.

ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഭരണമുണ്ടായിരുന്ന പാർട്ടിക്ക് നിലവിൽ ഭരണം കേരളത്തിൽ മാത്രം.

ആറ്റിങ്ങൽ, പത്തനംതിട്ട, ചാലക്കുടി, ആലത്തൂർ, പാലക്കാട്, വടകര, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലാണ് സിപിഎമ്മിനു കൂടുതൽ പ്രതീക്ഷ.


2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിച്ചത് 71 സീറ്റിലാണ്.

ജയിച്ചത് 3 സീറ്റിൽ.

കേരളത്തിൽ ഒരു സീറ്റും തമിഴ്നാട്ടിൽ രണ്ടു സീറ്റും.

ബംഗാളിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റും ലഭിച്ചില്ല.

2004ന് മുൻപ് ശരാശരി 30 സീറ്റ് നിലനിർത്താൻ കഴിഞ്ഞ പാർട്ടിയാണു മൂന്നിലേക്ക് ഒതുങ്ങിയത്.

1952ൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് പാർലമെന്റിലുണ്ടായിരുന്നത് 16 സീറ്റ്.

1998ൽ സിപിഎമ്മിന് 32 എംപിമാരുണ്ടായിരുന്നു.

2004ൽ 43 സീറ്റ് ലഭിച്ചതോടെ ഒന്നാം യുപിഎ സർക്കാരിൽ നിര്‍ണായക ശക്തിയായി.

2009ൽ സിപിഎമ്മിന് ലഭിച്ചത് 16 സീറ്റ്.

2014ൽ 9 സീറ്റായും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3 സീറ്റായും ചുരുങ്ങി.ദേശീയ പാർട്ടിയാകാൻ വേണ്ടത്,

കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ ആറുശതമാനം വോട്ടും 4 എംപിമാരും വേണം.

നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി ഉണ്ടാകണം.

(നിലവിൽ കേരളം, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളിൽ മാത്രമാണു സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്.

ഈ രണ്ട് ചട്ടങ്ങളും പാർട്ടിക്കു വെല്ലുവിളിയാണ്.

അതിനാൽ മൂന്നാമത്തെ മാനദണ്ഡം ഉപയോഗിച്ചു ദേശീയ പാർട്ടി പദവി നിലനിർത്താനാണ് സിപിഎം ശ്രമിച്ചത്)

മൂന്നു സംസ്ഥാനങ്ങളില്‍നിന്നായി ലോക്‌സഭയില്‍ രണ്ടു ശതമാനം സീറ്റ്.

ഇപ്പോഴത്തെ കണക്ക് പ്രകാരം 11 സീറ്റ് ലഭിക്കണം.

മൂന്നു സംസ്ഥാനങ്ങളിൽ നിന്നായി 11 എംപിമാരെ കിട്ടാൻ കേരളത്തിൽനിന്ന് സിപിഎമ്മിന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും വേണം.


എക്സിറ്റ് പോൾ സത്യമായാൽ ഇടതുപക്ഷത്തിന്റെ ചിഹ്നത്തെപ്പറ്റിയുള്ള ആശങ്ക ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...