നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമുള്ള ധാതുക്കളിൽ ഒന്നാണല്ലേ കാത്സ്യം.
എന്നാൽ ഇന്ന് കാത്സ്യത്തിന്റെ കുറവ് ഏറിയ ആളുകളിലും കണ്ട് വരുന്നുണ്ട്.
ചില കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.
അതായത് ഇലക്കറികള്‍, മുട്ട, ബദാം, ചിയ വിത്തുകള്‍, ബീന്‍സ്, പാല്‍, ചീസ്. ഇവയിലൊക്കെ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
കാത്സ്യത്തിന്റെ കുറവ് മൂലം ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് അല്ലേ? അത് ഏതൊക്കെ എന്ന് അല്ലേ? നോക്കാം.
കാത്സ്യക്കുറവ് മൂലം പേശീവലിവ്, കൈകൾ, കാലുകൾ, തുടങ്ങിയടത്തെ മരവിപ്പ്, വിരലുകളില്‍ മരവിപ്പ് തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.
പല്ലുകള്‍ പെട്ടെന്ന് കേടാവുക, പൊട്ടുന്ന പല്ലുകൾ തുടങ്ങിയവയൊക്കെ കാത്സ്യം കുറവിനെ സൂചിപ്പിക്കുന്നത് ആകാം.
എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നത് കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.
ചിലരില്‍ ഓര്‍മ്മക്കുറവ്, വിഷാദം, മറ്റ് മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവ കാത്സ്യത്തിന്‍റെ കുറവ് മൂലം ഉണ്ടാകാം.
വരണ്ടതും പൊട്ടുന്നതുമായ നഖങ്ങൾ, വരണ്ട ചർമ്മം കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്നു.