സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പിനെ ഇന്ന് പ്രഖ്യാപിക്കും

സീറോ മലബാർ സഭയുടെ വലിയ ഇടയനെ ഇന്ന് പ്രഖ്യാപിക്കും. ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ സഭാ സിനഡിൽ പൂർത്തിയായി. ഇത് സംബന്ധിച്ച വിവരം മാർപാപ്പയെ ഇന്നലെ വൈകിട്ടു തന്നെ അറിയിച്ചുവെന്നാണ് അറിയുന്നത്.
മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിക്കു ന്നതോടെ സിനഡ് സമ്മേളനം അവസാനിക്കും. സ്‌ഥാനാരോഹണം എന്ന് ഉണ്ടാകുമെന്നതിൽ വ്യക്‌തതയില്ല.

സഭാ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണു സ്ഥാനാരോഹണം നടക്കേണ്ടത്. ബസിലിക്ക അടഞ്ഞുകിടക്കുന്ന സാഹച ര്യത്തിൽ കീഴ് വഴക്കം പാലിക്കുമോ അതോ പുതിയ തീരുമാനങ്ങൾ ഉണ്ടാവുമോ എന്നും വിശ്വാസികൾ ഉറ്റുനോക്കുന്നു.

ഇതിനിടെ, വത്തിക്കാൻ നയതന്ത്ര കാര്യാ ലയത്തിൽനിന്നുള്ള ഒരു മലയാളി വൈദികൻ ഇന്നലെ ആസ്ഥാനത്തെത്തി സഭാ സഭാ അഡ്മിനിസ്ട്രേറ്റർക്ക് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയുടെ സന്ദേശം കൈമാറിയതായി സൂചനയുണ്ട്. ബസിലിക്ക തുറക്കുന്ന കാര്യവും സഭാവൃത്തങ്ങൾ ചർച്ച ചെയ്‌തതായി അറിയുന്നു.

Leave a Reply

spot_img

Related articles

ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു. 1987ല്‍ പൊലീസ് കോണ്‍സ്റ്റബിളായി സർവ്വീസിൽ കയറിയ വിജയൻ ഈ മാസം...

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്താനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം....

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ 8ന് കൊടിക്കൂറ പൂജയും 9നും 9.30നും മദ്ധ്യേ കൊടിയേറ്റും നടക്കും.10ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ തയാറാക്കുന്ന...

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....