20 വർഷത്തെ കാത്തിരിപ്പിന് പരിഹാരമൊരുക്കി താലൂക്ക് അദാലത്ത്; ശൈലജക്ക് കരം ഒടുക്കാൻ അനുമതി

ഗവൺമെന്റ് വിമെൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക് തല അദാലത്ത് മേനംകുളം സ്വദേശിനി ശൈലജക്ക് നൽകിയത് പുതിയ പ്രതീക്ഷകളുടെ കൈത്താങ്ങാണ്. ശൈലജക്ക് സ്വന്തം ഭൂമിയിൽ കരം അടയ്ക്കുന്നതിന് 20 വർഷമാണ് കാത്തിരിക്കേണ്ടി വന്നത്. കൈവശം അനുഭവിച്ചിരുന്ന അഞ്ച് സെന്റ് ഭൂമിയിൽ നിയമപരമായ തടസങ്ങളെ തുടർന്ന് കരം ഒടുക്കാൻ കഴിയാതെ വരികയായിരുന്നു. ശൈലജയുടെ വിഷമത്തിന് അന്തിമ പരിഹാരമായ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൈമാറുകയായിരുന്നു.

മേനംകുളം വില്ലേജിൽ ചിറ്റാറ്റുമുക്ക് തുമ്പവിളാകം വീട്ടിൽ 20 വർഷമായി താമസിക്കുകയാണ് ശൈലജയും ഭർത്താവും രണ്ട് മക്കളും അടങ്ങുന്ന കുടുംബം. 2017ൽ പാറ്റൂരിൽ ഉണ്ടായ ടെംബോ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശൈലജ ആറ് മാസക്കാലത്തോളം ആശുപത്രിയിലും, ഇപ്പോൾ തുടർ ചികിത്സയിലുമാണ്. ശൈലജയുടെ ഭർത്താവും വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലാണ്. ആലുംമുക്ക് ബംഗ്ലാവിൽ ജോസഫ് റിച്ചാർഡിന്റെ പക്കൽ നിന്നാണ് ശൈലജയും ഭർത്താവും അഞ്ച് സെന്റ് വസ്തു വാങ്ങുന്നത്. ചെറിയ ഷെഡുൾപ്പെടുന്ന അഞ്ച് സെന്റ് ഭൂമിയിൽ 20 വർഷമായി താമസിക്കുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള തുടർന്ന് കരം ഒടുക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ താലൂക്ക് അദാലത്തിൽ ലഭിച്ച അപേക്ഷയിന്മേൽ, ടി വസ്തുവിൽ മറ്റ് തർക്കങ്ങളൊന്നുമില്ലെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോക്ക് വരവ് ചട്ടം 28 പ്രകാരം കരം അടയ്ക്കുന്നതിന് ശൈലജയ്ക്ക് അനുകൂലമായ ഉത്തരവ് ലഭിച്ചു. ഇനി അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നസാക്ഷാത്കാരത്തിന് തയാറെടുക്കുകയാണ് ശൈലജ.

Leave a Reply

spot_img

Related articles

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...