ലൊല്ലു സഭാ നടൻ ശേഷു അന്തരിച്ചു

വിജയ് ടിവിയുടെ പാരഡി പരമ്പരയായ ലൊല്ലു സഭയിലൂടെ പ്രശസ്തനായ ഹാസ്യ നടൻ ശേഷു അന്തരിച്ചു.

60 വയസ്സായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി അദ്ദേഹത്തെ ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഹൃദയത്തിൽ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.

ലൊല്ലു സഭയുടെ ഡയറക്ടർ രാം ബാലയാണ് വാർത്ത സ്ഥിരീകരിച്ചത്.

നടൻ ലക്ഷ്മി നാരായണൻ ശേഷുവിനെ സ്നേഹപൂർവ്വം എല്ലാവരും ലൊല്ലു സഭാ ശേഷു എന്നാണ് വിളിച്ചിരുന്നത്.

“എൻ്റെ കുടുംബത്തിൽ നടന്ന ഒരു മരണം പോലെയാണ്. അടുത്തിടെ ലൊല്ലു സഭയിലെ എല്ലാ അഭിനേതാക്കളെയും വിജയ് പാർക്കിൽ ഒരുമിച്ചുകൂടി. എല്ലാം സംഘടിപ്പിച്ചത് ശേഷുവായിരുന്നു. കഴിഞ്ഞ 20 വർഷമായി ഞങ്ങൾ തമ്മിൽ ബന്ധമില്ലായിരുന്നു, ശേഷുവാണ് ഞങ്ങളെ എല്ലാവരെയും ഒരുമിപ്പിച്ചത്. ഇപ്പോൾ അവൻ പോയി.”

അടുത്തിടെ, ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലോലു സഭയിലെ മറ്റൊരു ജനപ്രിയ അഭിനേത്രിയായ നടി ശ്വേത, ശേഷുവിനെ കുറിച്ച് സംസാരിച്ചിരുന്നു.

അവർ പറഞ്ഞു, “അടുത്തിടെ, ഞങ്ങൾ എല്ലാവരും ലൊല്ലു സഭാ സംഗമത്തിൽ കണ്ടുമുട്ടി. ഞാൻ ശേഷു അണ്ണനോട് അദ്ദേഹത്തിൻ്റെ ആരോഗ്യം ശ്രദ്ധിക്കാൻ പറഞ്ഞു. അദ്ദേഹം വളരെ ദയയുള്ള മനുഷ്യനാണ്. അന്നു രാത്രിയിൽ, അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചുവെന്ന വാർത്ത ഞാൻ കേട്ടു.”

ലൊല്ലു സഭ കൂടാതെ വടക്കുപട്ടി രാമസാമി, എ1, പാരീസ് ജയരാജ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് ശേഷു അറിയപ്പെടുന്നത്.

2002-ൽ ധനുഷ് ചിത്രമായ ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേക്ക് കടന്നുവന്നത്.

ഹിറ്റ് കോമഡി ഷോയായ ലൊല്ലു സഭയിൽ അദ്ദേഹത്തിൻ്റെ കഥാപാത്രം ജനപ്രിയമായപ്പോൾ അദ്ദേഹം തമിഴ് നാട്ടിലെ ഓരോ വീടുകളിലും സുരപരിചിതനായി മാറി.

നടനും ഹാസ്യനടനുമായ സന്താനത്തിനൊപ്പമുള്ള സിനിമാരംഗങ്ങളിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു.

2020ൽ മകൻ അഭിലാഷ് സംവിധാനം ചെയ്ത അറോറ എന്ന ഹ്രസ്വചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...