തമിഴ് നടൻ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. തമിഴക വെട്രി കഴകം എന്ന പേരിലാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനം. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടി മത്സരിക്കില്ല എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ വിജയുടെ പാർട്ടി മറ്റൊരു പാർട്ടിയേയും പിന്തുണക്കില്ലെന്നും സൂചനയുണ്ട്. 2026ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടി മത്സരിക്കും. പതിറ്റാണ്ടുകളായി തമിഴ് സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വിജയ് രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് വർഷങ്ങളായി അഭ്യൂഹത്തിനാണ് പാർട്ടി പ്രഖ്യാപനത്തോടെ വിരാമമായിരിക്കുന്നത്.