മലപ്പുറം കുരുവമ്പലം സ്‌കൂളിനു മുന്നിൽ സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അധ്യാ പിക മരിച്ചു. കൊളത്തൂർ നാഷനൽ എൽപി സ്‌കൂളിലെ അറബി അധ്യാപിക നഫീ സ ആണ് മരിച്ചത്. സ്‌കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽ ക്കെയാണ് മരണം.വീട്ടിലേക്ക് മടങ്ങവെ നഫീസയുടെ വാഹനത്തെ ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ടിപ്പർ ലോറി മറി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

