ദുരന്തമേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ടീം കേരള

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സന്നദ്ധസേവന സേനയായ ടീം കേരള. ചൂരല്‍മല, പുഞ്ചിരിമട്ടം, മുണ്ടക്കൈ ചെക്ക് ഡാം, മേപ്പാടി പ്രദേശങ്ങളിലാണ് ടീം കേരള വളണ്ടിയര്‍മാര്‍ ശുചീകരണം നടത്തിയത്.

മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 50 വീതം അംഗങ്ങളാണ് ദുരന്ത മേഖലയിലെത്തി ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ്, ബോര്‍ഡ് അംഗങ്ങളായ വി.കെ. സനോജ്, ഷെബീറലി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ്, ജില്ലാ ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, ടീം കേരള സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.എം. സാജന്‍, ഡൈസ് നോണ്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഉരുള്‍പൊട്ടലുണ്ടായ ജൂലൈ 30 മുതല്‍ ജില്ലയിലുള്ള ടീം കേരള വളണ്ടിയര്‍മാര്‍ ദുരന്തസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. 12 ദിവസമായി ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണത്തിലും മാലിന്യങ്ങള്‍ നീക്കുന്നതിലും സജീവമാണ് ടീം അംഗങ്ങള്‍. പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സന്നദ്ധ സേനയാണ് ടീം കേരള. 18 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് ടീം കേരളയില്‍ സന്നദ്ധപ്രവര്‍ത്തനത്തിനായി രജിസ്റ്റര്‍ ചെയ്തത്. ജില്ലയില്‍ പരിശീലനം ലഭിച്ച 250 പേര്‍ ടീം കേരള അംഗങ്ങളാണ്.

Leave a Reply

spot_img

Related articles

ശബരിമലയിലെ തിരുവോണ സദ്യ; ഈ വർഷം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും

ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്.തിരുവോണ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം പുന പരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യം; പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും: മുഖ്യമന്ത്രി

പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഏകപക്ഷീയമാണ്. വളരെ പ്രധാനപ്പെട്ട മംഗലാപുരം ജങ്ഷന്‍...

കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സപ്തതി സംഗമം 29ന്

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി സംഗമം 29-ന് രാവിലെ...

അനധികൃത പ്രവേശനം, സാമ്പത്തിക വെട്ടിപ്പ് : അന്വേഷണം പ്രഖ്യാപിച്ച് എം.ജി. സിൻഡിക്കേറ്റ്

മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്സിൽ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃതമായി പ്രവേശനം നൽകിയ നടപടിയിൽ തുടരന്വേഷണം...