രാജരാജേശ്വരി ഫിലിംസിന്റെ ബാനറിൽ ദിലീപ് കുമാർ ശാസ്താം കോട്ട നിർമ്മിച്ച് ശിവരാജ് സംവിധാനം ചെയ്ത കേപ് ടൗൺ എന്ന ചിത്രത്തിന്റെ ടീസർ മനോരമ മ്യൂസിക് റിലീസ് ചെയ്തു.
ചിത്രത്തിലെ മൂന്നു ഗാനങ്ങളിൽ ഒരു ഗാനമാണ് റിലീസായത്. ദളപതി വിജയ് യുടെ ആരാധകർക്ക് പ്രധാന്യമുള്ള ഈ ചിത്രത്തിലെ ദളപതി വിജയ് യെ കുറിച്ചുള്ള അടിപൊളി ഗാനം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പുതുമുഖ സംഗീത സംവിധായകൻ ദിലീപ് ബാബുമാണ്.ശ്യാം ഏനാത്ത് ഗാനരചന നിർവഹിച്ചിരിക്കുന്നു.
സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ മകൻ നവീൻ മാധവ് (പോക്കിരി ഫെയിം) ഗാനം ആലപിക്കുന്നു.
നെൽസൻ ശൂരനാടിനൊപ്പം പുതുമുഖങ്ങളായ അഖിൽ രാജ്, അനന്തു പടിക്കൽ, അനീഷ് പ്രകാശ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഇവരോടൊപ്പം ജനപ്രതിനിധികൾ ആയ കോവൂർ കുഞ്ഞുമോൻ എം എൽ എ, കായംകുളം എം എൽ എ യു. പ്രതിഭ, മിനിസ്റ്റർ ചിഞ്ചു റാണി, മുകേഷ് എം എൽ എ, നൗഷാദ് എം എൽ എ, മുൻ എം പി സോമപ്രസാദ്, ടി.എൻ. സീമ, ബിന്ദു കൃഷ്ണ, സൂരജ് രവി, കുമ്മനം രാജ ശേഖരൻ എന്നിവരും ഈ ചിത്രത്തിൽ ഭാഗ മായിട്ടുണ്ട്.
ചിത്രത്തിലെ ശ്യാം ഏനാത്തും, സുജ തിലകരാജും എഴുതിയ രണ്ടു ഗാനങ്ങളും ട്രെയ്ലറും ഉടൻ റിലീസാകും.
ഛായാഗ്രഹണം- അലങ്കാർ കൊല്ലം, വിജിൻ കണ്ണൻ,
കൊറിയോ ഗ്രാഫി-21 സ്റ്റുഡിയോ, ചെന്നൈ,
സ്റ്റുഡിയോ-മുജീബ് സ്റ്റുഡിയോ ചെന്നൈ,
മിക്സിങ് ആന്റ് ഫൈനൽ ഔട്ട്-ഷാൻ കൊല്ലം,
പി ആർ ഓ-എ എസ് ദിനേശ്.