തെലുങ്കിന്‍റെ സ്വന്തം ‘ദുല്‍ഖര്‍ ഗാരു’; ബോക്സ് ഓഫീസില്‍ ആ നാഴികക്കല്ല് പിന്നിട്ട് ‘ലക്കി ഭാസ്‍കര്‍

ഇത്തവണത്തെ ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ഏറ്റവും പ്രേക്ഷകപ്രീതി നേടിയവയില്‍ ഒന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കര്‍. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച പിരീഡ് ക്രൈം ഡ്രാമ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമാണ് ദുല്‍ഖര്‍. റിലീസ് ദിന തലേന്നത്തെ പ്രിവ്യൂ ഷോകള്‍ മുതല്‍ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും ഉഗ്രന്‍ പ്രകടനമാണ് നടത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.ഓഗസ്റ്റ് 31 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആദ്യ ദിന ആഗോള ഗ്രോസ് 12.07 കോടി ആയിരുന്നു. രണ്ടാം ദിനം അത് വര്‍ധിച്ച് 14.13 കോടിയിലേക്ക് എത്തി. മൂന്നാം ദിനം ചെറിയ താഴ്ച ഉണ്ടായി. 13.7 കോടി ആയിരുന്നു ചിത്രത്തിന്‍റെ ശനിയാഴ്ചത്തെ കളക്ഷന്‍. എന്നാല്‍ നാലാം ദിനമായ ഞായറാഴ്ച ചിത്രം റിലീസ് ചെയ്തതിന് ശേഷമുള്ള ഏറ്റവും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. 15.5 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഞായറാഴ്ച ചിത്രം നേടിയിരിക്കുന്നത്. ആദ്യ വാരാന്ത്യത്തില്‍ ചിത്രം ആകെ നേടിയിരിക്കുന്നത് 55.4 കോടിയാണ്. നാല് ദിവസങ്ങളിലേത് ചേര്‍ത്തുള്ള കണക്കാണ് ഇത്. മഹാനടി, സീതാരാമം എന്നിവയ്ക്ക് ശേഷമുള്ള ദുല്‍ഖറിന്‍റെ തെലുങ്ക് റിലീസ് ആണിത്. ഇതിനിടെ പ്രഭാസ് നായകനായ കല്‍ക്കി 2898 എഡിയില്‍ അതിഥിതാരമായും ദുല്‍ഖര്‍ എത്തിയിരുന്നു. ലക്കി ഭാസ്കര്‍ കൂടി വിജയിക്കുന്നതോടെ തെലുങ്കില്‍ 100 ശതമാനം സക്സസ് റേറ്റ് ഉള്ള താരമായി മാറുകയാണ് ദുല്‍ഖര്‍. തെലുങ്കിലെ അദ്ദേഹത്തിന്‍റെ തൂരമൂല്യം ഈ ചിത്രം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...