ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിൻ്റെ മലപ്പുറം ഡിവിഷന് കീഴിലെ പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി ഓഫീസുകളില്‍ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് മൂന്ന് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഐ.ടി.ഐ, സിവില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ്റ് 21ന് വൈകീട്ട് അഞ്ചിനു മുമ്പായി ഇ-മെയില്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തണം. ഇൻ്റര്‍വ്യൂ തീയതി, സമയം എന്നിവ ഇ-മെയില്‍ മുഖേന അറിയിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.