തഗ്ഗ് സി.ആർ 143/24 പൂർത്തിയായി

പുതിയ കാലഘട്ടത്തിൽസിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം.ആജോണറിൽഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ പല ചിത്രങ്ങളുംമികച്ച വിജയം നേടുകയും ചെയ്തത് ഈ പശ്ചാത്തലത്തെപിടി മുറുക്കാൻ ചലച്ചിത്ര പ്രവർത്തകർ തിരിഞ്ഞത് സിനിമയുടെ വാണിജ്യ രംഗത്തിൻ്റെ നിലനിൽപ്പിലെ ഭദ്രത ഉറപ്പിക്കാൻ തന്നെയാണ്.പ്ലാൻ ബാലു – എൻ്റർടൈൻമെൻ്റ് സിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ്, നിർമ്മിച്ച്നവാഗതനായ ബാലു എസ്.നായർ, തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നതഗ്ഗ്143/24 എന്ന ചിത്രത്തിൻ്റെ പശ്ചാത്തലവും ഇൻവസ്റ്റിഗേറ്റീവ് ജോണറിലുള്ളതാണ്. ഓരോ ചിത്ര ത്തിൻ്റെയും അവതരണത്തിലെ പുതുമയാണ് ആ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്. ഈ ചിത്രത്തെ സംബന്ധിച്ചടത്തോളവും അത്തരത്തിലുള്ള ഒരു സമീപനമാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ തികഞ്ഞ ഉദ്വേഗവുംഏറെ സസ്പെൻസും നിലനിരത്തി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.ആലപ്പുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ് ദേവ്, ബാലു എസ്.നായർ, സി.എം. ജോർജ്, സന്ധ്യ, ക്ലയർ സി, ജോൺ ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി, എന്നിവരും പ്രധാന അഭിനേതാക്കളാണ്.ഹക്സാക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് – നിഹാസ് – സന്തോഷ്ക്രിയേറ്റിവ് പ്രൊഡ്യൂസർ – നിഹാരികസംഗീതം -എബിഡേവിഡ്.ഛായാഗ്രഹണം – ജഗൻ പാപ്പച്ചൻ.എഡിറ്റിംഗ് -& ഡി.ഐ. ജിതിൻ കുമ്പുകാട്ട്കലാസംവിധാനം – അനീഷ് . വി.കെ.മേക്കപ്പ – മാളൂസ് .കെ.പി.,രാഹുൽ നരുവാമൂട്.കോസ്റ്റ്യുസ് – അസീസ് പാലക്കാട്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സക്കീർ പ്ലാമ്പൻ’ ക്രിയേറ്റീവ് അസിസ്റ്റൻ്റ്-അലൻ. കെ. ജഗൻ’ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അഭിലാഷ് ഗ്രാമം.പ്രൊഡക്ഷൻ മാനേജർ – മനീഷ്.ടി.എം.-ഡിസൈൻ – ഡാവിഞ്ചി സ്റ്റുഡിയോ.പ്രൊജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ – രാജൻ മാസ്ക്ക്-നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് മുപ്പതിന് പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...