തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികകയിലേക്ക് എം.പാനല്‍ ലിസ്റ്റ് തയ്യാറാക്കുന്നു. സ്ഥിരനിയമനം നടക്കുന്നത് വരെ സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ഏകീകൃത തുകയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുള്ള ഉദ്യോഗാര്‍ത്ഥികളില്‍നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ നിന്ന് വിരമിച്ചവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സമാന വകുപ്പുകളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളതും സമാന തസ്തികകളില്‍ നിന്ന് വിരമിച്ചതുമായ ഓവര്‍സിയര്‍മാര്‍ക്ക് ഓവര്‍സിയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232402