താൽക്കാലിക ഒഴിവുകൾ

മാടായി ഐ ടി ഐ ബോയ്സ് ഹോസ്റ്റലിൽ കെയർ ടേക്കർ,  നൈറ്റ് വാച്ച്മാൻ, ഫുൾ ടൈം സ്വീപ്പർ (ഓരോ ഒഴിവുകൾ) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിന് പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം  സെപ്റ്റംബർ രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പട്ടികജാതി വികസന വകുപ്പ് ഐ ടി ഐ യിൽ നേരിട്ട് സമർപ്പിക്കണം.

പ്ലസ് ടു/പ്രീ ഡിഗ്രി അല്ലെങ്കിൽ തത്തുല്യം, കേരള സംസ്ഥാന പിന്നോക്ക സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി  പരിചയം, പ്രായ പരിധി 35- 55 വയസ്സ് എന്നിവയാണ് കെയർ ടേക്കർക്ക് വേണ്ട യോഗ്യത. ഏഴാം ക്ലാസ്സ് പാസ്സ്,  പ്രായ പരിധി 18-55 വയസ്സ് എന്നിവയാണ് നൈറ്റ് വാച്ച്മാന് വേണ്ട യോഗ്യത.
ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം (ബിരുദധാരി ആയിരിക്കരുത്), പ്രായ പരിധി 35-55 വയസ്സ്  എന്നിവയാണ് ഫുൾ ടൈം സ്വീപ്പറുടെ യോഗ്യത. ഫോൺ: 0497 2877300

Leave a Reply

spot_img

Related articles

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...