നടുറോഡിൽ ബുള്ളറ്റ് പൊട്ടിത്തെറിച്ച് പത്ത് പേർക്ക് പരിക്ക്

ഹൈദരാബാദ് : ഹൈദരാബാദിൽ നടുറോഡിൽ വെച്ച് റോയൽ എൻഫീൾഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്.

മോഗൽപുരയിലെ ബിബി ബസാറിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബൈക്കിലെ തീകെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പത്ത് പേർക്കും പൊള്ളലേറ്റതെന്നാണ് വിവരം.

പരിക്കേറ്റവരിൽ ഒരു പൊലീസുകാരനുമുണ്ട്.

ബിബി ബസാറിൽ എത്തിയ ഉടൻ തന്നെ ബൈക്കിന് തീപിടിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്.

ബൈക്ക് ഓടിച്ച യുവാവ് ഉടൻ തന്നെ ചാടിയിറങ്ങി.

ആളുകൾ വെള്ളമൊഴിച്ചും മറ്റും തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഏതാനും നിമിഷങ്ങൾ നിന്ന് കത്തിയതിന് പിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ചു.

ചുറ്റിലും നിന്ന ആളുകൾ ദൂരേക്ക് തെറിച്ച് വീണതിന് പിന്നാലെ ദേഹത്ത് തീയുമായി പ്രാണരക്ഷാർഥം ഓടുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

സംഭവത്തിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബൈക്ക് ഓടിച്ചയാൾക്ക് പരിക്കുകളില്ലെന്നാണ് വിവരം.

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...