കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍

ബഹ്‌റൈൻ : തായ്‌ലന്‍ഡില്‍നിന്ന് ഒരു വര്‍ഷം മുന്‍പ് കാണാതായ മോഡലിന്റെ മൃതദേഹം ബഹ്‌റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തി.

കയ്കാന്‍ കയ്‌നാകം (31) എന്ന മോഡലിന്റെ മൃതദേഹമാണ് ഒരു വര്‍ഷത്തെ തിരച്ചിലിനു ശേഷം കുടുംബം ബഹ്‌റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തിയത്. 

ജോലി തേടിയാണ് കയ്കാന്‍, തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍ എത്തിയത്.

അവിടെ റസ്റ്ററന്റില്‍ ജോലി ചെയ്തിരുന്ന കയ്കാന്‍ സമൂഹമാധ്യമത്തില്‍ നിരന്തരം വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

ബഹ്‌റൈനില്‍ പുരുഷ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് അവര്‍ അറിയിച്ചിരുന്നു. 

എന്നാല്‍ 2023 ഏപ്രില്‍ മുതല്‍ സമൂഹമാധ്യമ പോസ്റ്റുകള്‍ ഇല്ലാതായി.

ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ കയ്കാന്റെ കുടുംബം ജനുവരിയില്‍ തായ് എംബസിയുടെ സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ മോര്‍ച്ചറിയില്‍ ഒരു ഏഷ്യന്‍ യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി ഏപ്രില്‍ 18-ന് അധികൃതര്‍ കുടുംബത്തെ അറിയിച്ചു.

കാലിലെ ടാറ്റൂ നോക്കി കുടുംബം കയ്കാന്റെ മൃതദേഹം തിരിച്ചറിഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിഷം കലര്‍ന്ന മദ്യം കഴിച്ചതാണു മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം സംശയിക്കുന്നു.

Leave a Reply

spot_img

Related articles

വത്തിക്കാനില്‍ നടന്ന ലോക സര്‍വമത സമ്മേളനം സമാപിച്ചു

ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടന്ന ലോക സര്‍വമത സമ്മേളനം റോമില്‍ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ബസലിക്കയില്‍ സമാപിച്ചു.സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും അദൈ്വതത്തിന്‍റെയും പ്രചാരകരായ ശ്രീനാരായണ...

ദക്ഷിണ കൊറിയയിൽ പ്രഖ്യാപിച്ച അടിയന്തര പട്ടാള നിയമം പിൻവലിച്ചു

ദക്ഷിണ കൊറിയയിൽ പ്രഖ്യാപിച്ച അടിയന്തര പട്ടാള നിയമം പിൻവലിച്ച്‌ പ്രസിഡന്‍റ് യൂൻ സുക് യിയോള്‍.ദക്ഷിണ - ഉത്തര കൊറിയകള്‍ക്കിടിയില്‍ സംഘര്‍ത്തിന് ആക്കം കൂടി ദക്ഷിണ...

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

ഡോളി തൊഴിലാളികൾ സമരം പിൻവലിച്ചു

ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെ ഡോളി തൊഴിലാളികൾ നടത്തിയ സമരം പിൻവലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ...