സ്വവർഗ വിവാഹം നിയമ വിധേയം; തായ്‌ലൻഡ് പാർലമെൻ്റ് ബിൽ പാസാക്കി

തായ്‌ലൻഡ് പാർലമെൻ്റ് സ്വവർഗ വിവാഹ ബിൽ വൻ ഭൂരിപക്ഷത്തോടെ പാസാക്കി.

നിയമമായി അംഗീകരിക്കപ്പെട്ടാൽ, സ്വവർഗ വിവാഹത്തെ നിയമപരമായി അംഗീകരിക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമാകും തായ്‌ലൻഡ്.

പാർലമെൻ്റിൽ 399 പേർ അനുകൂലിച്ചും 10 പേർ എതിരെയും വോട്ടു ചെയ്തു.

രാജകീയ അംഗീകാരം ലഭിക്കുന്നതിനും റോയൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനും മുമ്പ് ഇത് സെനറ്റിൻ്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

പാർലമെൻ്ററി സെഷനിൽ, ഒരു പ്രതിനിധി ചേമ്പറിലേക്ക് ഒരു വലിയ മഴവില്ല് പതാക കൊണ്ടു വന്നിരുന്നു.

ഇത് LGBTQ അവകാശങ്ങൾക്കുള്ള പിന്തുണയുടെ പ്രതീകമായി.

ഏഷ്യയിൽ തായ്‌വാനും നേപ്പാളും മാത്രമാണ് സ്വവർഗ വിവാഹത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയത്.

അതേസമയം ഇന്ത്യയിൽ സുപ്രീം കോടതി പാർലമെൻ്റിൻ്റെ തീരുമാനത്തിനായി ഒക്ടോബറിലേക്ക് മാറ്റി.

കഴിഞ്ഞ ദശകത്തിൽ വിവാഹ സമത്വം നിയമവിധേയമാക്കാനുള്ള മുൻ ശ്രമങ്ങൾ സ്തംഭനാവസ്ഥയിലായിരുന്നു.

2020-ൽ, ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം വ്യവസ്ഥ ചെയ്യുന്ന തായ്‌ലൻഡിൻ്റെ നിലവിലെ നിയമം ഭരണഘടനാപരമെന്ന് ഭരണഘടനാ കോടതി വിധിച്ചു.

തായ്‌ലൻഡ് പ്രധാനമന്ത്രി ഫ്യു തായ് പാർട്ടിയുടെ സ്രെത്ത തവിസിൻ വിവാഹ സമത്വ ബിൽ പാർലമെൻ്റിൽ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...