ആവശ്യപ്പെട്ടതിന്റെ അഞ്ചിരട്ടിയായി തിരിച്ചു നല്‍കിയ തൃശൂരിലെ പ്രവര്‍ത്തകര്‍ക്കു നന്ദി: സുരേഷ് ഗോപി

തിരുവനന്തപുരം: ആവശ്യപ്പെട്ടതിന്റെ അഞ്ചിരട്ടിയായി തിരിച്ചു നല്‍കിയ തൃശൂരിലെ പ്രവര്‍ത്തകര്‍ക്കു നന്ദി പറഞ്ഞു സുരേഷ് ഗോപി.

‘‘നടന്ന കാര്യങ്ങളുടെ സത്യം തൃശൂരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു.

ഞാനവരെ പ്രജാദൈവങ്ങള്‍ എന്നാണു വിളിക്കുന്നത്.

വഴിതെറ്റിക്കാന്‍ നോക്കിയപ്പോഴൊക്കെ ദൈവങ്ങള്‍ അവരുടെ മനസ് ശുദ്ധമാക്കി എന്നിലൂടെ എന്റെ രാഷ്ട്രീയകക്ഷിയിലേക്കും തിരിച്ചുവിട്ടെങ്കില്‍, ഇത് അവര്‍ നല്‍കിയ അനുഗ്രഹമാണ്.

ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് ദൈവങ്ങള്‍ തനിക്കുനല്‍കിയിരിക്കുന്നതെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി താമര വിരിയിച്ച തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി.

‘‘എറണാകുളത്തുനിന്നും മറ്റു പല ജില്ലകളില്‍നിന്നും മറ്റു പല സംസ്ഥാനങ്ങളിലും അമ്മമാര്‍ ഉള്‍പ്പെടെ തൃശൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ എന്തൊക്കെ ആവശ്യപ്പെട്ടോ അതിന്റെ അഞ്ചിരട്ടിയായി തിരിച്ചു നല്‍കിയ തൃശൂരിലെ പ്രവര്‍ത്തകര്‍ക്കു നന്ദി’’ – സുരേഷ് ഗോപി പറഞ്ഞു.

ഒഴുക്കിനെതിരെയാണ് നീന്തിക്കയറേണ്ടിയിരുന്നത്. ആ ഘട്ടത്തില്‍ വ്യക്തിപരമായി ഒരുപാട് ദ്രോഹങ്ങള്‍ തനിക്കു നേരെ നടന്ന‍െന്നും അതില്‍നിന്ന് കരകയറാ‍ൻ കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിലെ യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നു.

അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായിരിക്കുന്നത്.

Leave a Reply

spot_img

Related articles

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...