കോട്ടയം കൊല്ലാട് ബെത്ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ റവ.ഡോ. കെ സി വർഗീസ് നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആഫ്രിക്കൻ രാജ്യമായ ലെസോത്തോയിലെ ഇന്ത്യൻ കോൺസൽ ബിജു എബ്രഹാം കോര മുഖ്യാതിഥിയായി പങ്കെടുക്കും. പ്രകൃതിക്ഷോഭം മൂലം അപകടസ്ഥിതിയിലായ പള്ളിയുടെ കുരിശ് താഴെ ഇറക്കുവാൻ നേതൃത്വം നൽകിയ സ്ലീബാ ജോമോൻ ഫിലിപ്പിനെ ചടങ്ങിൽ ആദരിക്കും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, ഇടവകയിൽ 80 വയസ്സ് പൂർത്തിയായവർ, വിവാഹത്തിന്റെ സ്വർണ്ണ ജൂബിലി (50 വർഷം) പൂർത്തിയായ ദമ്പതികൾ എന്നിവരെയും ചടങ്ങിൽ ആദരിക്കുന്നതാണ്ഇടവക വികാരി റവ. ജേക്കബ് വി. ജോർജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന് റവ. എൻ. എം. ചെറിയാൻ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

