ട ചങ്ങനാശ്ശേരി ഫാത്തിമാപുരം ഫാത്തിമാ മാതാ ഇടവക യൂണിറ്റ് 2025- 27 പ്രവർത്തന വർഷം ചെത്തിപ്പുഴ സെൻറ് തോമസ് ഹോസ്പിറ്റൽ സ്പിരിച്വൽ ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ ‘ ഉദ്ഘാടനം ചെയ്തു. പിതൃവേദി യൂണിറ്റ് പ്രസിഡൻറ് സജി നാലു പറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മാതൃവേദി യൂണിറ്റ് പ്രസിഡൻറ് ജെൻസി അമ്പാട്ട് സ്വാഗതവും ഫാത്തിമ മാതാ ദൈവാലയ വികാരിയും യൂണിറ്റ് ഡയറക്ടറുമായ റവ.ഫാ ഡോ. തോമസ് പാറത്തറ അനുഗ്രഹപ്രഭാഷണം നടത്തുകയും സഹ വികാരി സെബാസ്റ്റ്യൻ മാമ്പറ,സി.റ്റെസിൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.യോഗത്തിൽ മാതൃ -പിതൃവേദി അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘഗാനം ആലാപനവും ഏകാംഗ ഗാനാലാപനവും ഉണ്ടായിരുന്നു മാതൃ- പിതൃ വേദി തൃക്കൊടിത്താനം ഫൊറോന മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുൻ മാതൃവേദി യൂണിറ്റ് പ്രസിഡൻ്റുമാരെ യോഗത്തിൽ ആദരിച്ചു. പിതൃവേദി മുൻ സെക്രട്ടറി ഡിസ്നി പുളിമൂട്ടിലും മാതൃവേദി മുൻ സെക്രട്ടറി ബിന്ദു പൊട്ടുകുളവും റിപ്പോർട്ട് അവതരിപ്പിക്കുകയും പിതൃവേദി യൂണിറ്റ് ജോ. സെക്രട്ടറി മഞ്ചു ഫിലിപ്പ് നെടിയകലാപറമ്പിൽ നന്ദി പറയുകയും ചെയ്തു.