ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂർ ജയിലിൽ മർദ്ദനം. ബിഹാർ സ്വദേശി അസഫാക് ആലത്തിനാണ് (30) മർദനമേറ്റത്. ഇന്നലെ സഹതടവുകാരനുമായാണ് അസഫാക് അടിയുണ്ടാക്കിയത്. സഹതടവുകാരൻ രഹിലാൽ സ്‌പൂൺ ഉപയോഗിച്ച് തലയിൽ അടിച്ചതിനെ തുടർന്ന് പരുക്കേറ്റ അസഫാക്കിനെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സെല്ലിലടച്ചു. തലയിൽ തുന്നലിടേണ്ടിവന്നു. അസഫാക് ആലത്തിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇരുവരെയും ജയിൽ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

