വയോജന കമ്മീഷൻ പുതിയ യുഗത്തിന്റെ തുടക്കം: ഡോ. ആർ ബിന്ദു

സംസ്ഥാന നിയമസഭ പാസാക്കിയ കേരള വയോജന കമ്മീഷൻ ബിൽ പുതിയ യുഗത്തിന്റെ തുടക്കമാകുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്താദ്യമായിട്ടാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കായി കമ്മീഷൻ നടപ്പിലാക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമ്മീഷൻ മാറും. അർദ്ധ ജുഡീഷ്യൽ അധികാരങ്ങളോടെയാണ് കമ്മീഷൻ രൂപീകരിക്കപ്പെടുന്നത്. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും വയോജനങ്ങളുടെ പുനരധിവാസത്തിനുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനും കമ്മീഷൻ പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ആശയം യാഥാർത്ഥ്യമായിരിക്കുകയാണ്. വയോജനങ്ങളുടെ സേവനങ്ങളും കഴിവുകളും പൊതുസമൂഹത്തിന് പ്രയോജനകരമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച് വർധിച്ചുവരുന്ന ആശങ്കകൾ കമ്മീഷൻ അഭിസംബോധന ചെയ്യും. വയോജന ക്ഷേമത്തിലും സംരക്ഷണത്തിലും ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന കേരളത്തെ കൂടുതൽ വയോജന സൗഹൃദപരമാക്കാനുള്ള തീരുമാനമാണ് നിയമമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വയോജന കമ്മീഷനിൽ ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയിലുള്ള ഒരു ചെയർപേഴ്സണും നാലിൽ കവിയാത്ത എണ്ണം അംഗങ്ങളുമുണ്ടാവും. ചെയർപേഴ്സൺ ഉൾപ്പെടെ കമ്മീഷനിൽ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങൾ ആയിരിക്കും. അവരിൽ ഒരാൾ പട്ടികജാതികളിലോ പട്ടികഗോത്ര വർഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാൾ വനിതയുമായിരിക്കും. ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവർ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്നു വർഷം വരെ ആയിരിക്കും. സർക്കാർ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥരാവും കമ്മീഷൻ സെക്രട്ടറി. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ രജിസ്ട്രാറായും സർക്കാർ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ ഫിനാൻസ് ഓഫീസറായും നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

spot_img

Related articles

ഫയർഫോഴ്സ് ഇന്ന് പരിശോധന നടത്തും

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തതിൻ്റെ കാരണം അറിയാൻ ഫയർഫോഴ്സ് ഇന്ന് പരിശോധന നടത്തും.ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന...

ലൈംഗികാതിക്രമ കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റൻ്റ് കമാൻഡന്റിനും പോലീസുകാരനും സസ്പെൻഷൻ

ലൈംഗികാതിക്രമ കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റൻ്റ് കമാൻഡന്റിനും പോലീസുകാരനും സസ്പെൻഷൻ.സഹപ്രവർത്തകയെ പീഡിപ്പിച്ച പ്രതിയായ പോലീസുകാരനിൽ നിന്നാണ് കേസൊതുക്കാൻ 25 ലക്ഷം രൂപ...

രണ്ടു മാസത്തെ ക്ഷേമപെൻഷൻ 21 മുതൽ

രണ്ടു മാസത്തെ ക്ഷേമപെൻഷൻ 21 മുതൽ. കുടിശ്ശികയുള്ള ഒരു ഗഡു ഉൾപ്പെടെ രണ്ടു ഗഡു ക്ഷേമപെൻഷൻ ഒരുമിച്ച് ഈ മാസം 21 മുതൽ വിതരണംചെയ്യും....

ന്യൂനമർദ്ദo; കേരളത്തിൽ ഇടിമിന്നലോടെ കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലിൽ കർണാടക തീരത്തിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്. കാലവർഷം തെക്കൻ...