എയര്‍ഹോസ്റ്റസുമാര്‍ സ്വര്‍ണ്ണം കടത്തിയത് കൊടുവള്ളി സ്വദേശിക്ക് വേണ്ടി

എയര്‍ഹോസ്റ്റസുമാരെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയത് കൊടുവള്ളി സ്വദേശിക്ക് വേണ്ടിയെന്ന് അറസ്റ്റിലായ സുഹൈലിന്റെ മൊഴി.

ഒരു കോടിയോളം രൂപ മൂല്യമുള്ള വിദേശ കറന്‍സിയും കടത്തിയ ബാബുവിന് വേണ്ടിയെന്ന് അറസ്റ്റിലായ സുഹൈല്‍ താനലോട് മൊഴി നല്‍കി. ഇയാള്‍ക്കായി ഡിആര്‍ഐ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെ സീനിയര്‍ ക്യാബിന്‍ ക്രൂ സുഹൈല്‍ സ്വര്‍ണ്ണത്തിന് പുറമേ 1 കോടി രൂപയോളം മൂല്യമുള്ള വിദേശ കറന്‍സിയും കടത്തിയിട്ടുണ്ടെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍.

നാട്ടിലെ വിമാനതാവളങ്ങളില്‍ എത്തിച്ചതില്‍ ഏറെയും ഒമാന്‍, ഖത്തര്‍ റിയാലുകളും അമേരിക്കന്‍ ഡോളറുമായിരുന്നു.

ഇവര്‍ സ്വര്‍ണ്ണവും, വിദേശ കറന്‍സിയും കടത്തിയത് കൊടുവള്ളി സ്വദേശി ബാബുവിന് വേണ്ടിയാണെന്നും ഡിആര്‍ഐ വ്യക്തമാക്കുന്നു. വിദേശത്ത് നിന്നും നാട്ടില്‍ എത്തിക്കുന്ന കറന്‍സി കൈമാറിയിരുന്നത് കൊച്ചിയിലെ മാളില്‍ വച്ചാണെന്നും സുഹൈല്‍ മൊഴി നല്‍കി.

മാളില്‍ വച്ച് സ്വര്‍ണ്ണം കടത്തിയ എയര്‍ഹോസ്റ്റസിന് നല്‍കാന്‍ ബാബു ഐ ഫോണ്‍ കൈമാറിയിരുന്നു. ഈ ഐ ഫോണ്‍ ഡിആര്‍ഐ പിടിച്ചെടുത്തു.

കള്ളക്കടത്തില്‍ കൂടുതല്‍ എയര്‍ ഹോസ്റ്റസുമാര്‍ക്ക് പങ്കുണ്ടെന്ന് മനസിലാക്കിയതോടെ ഇവരെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഡിആര്‍ഐ.

Leave a Reply

spot_img

Related articles

ആറും എട്ടും വയസുളള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ച മാതാവിനെതിരെ കേസെടുത്തു

മണ്ണന്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറും എട്ടും വയസുളള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചട്ടുകം ഉപയോഗിച്ച്‌ പൊളളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഐ.ടി എന്‍ജിനീയറായ...

പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

പോലീസ് ഉദ്യോഗസ്ഥനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീര്‍...

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...