അട്ടപ്പാടിയില്‍ ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു.ഇടതു കാലിൽ പരിക്ക് പറ്റിയ കരടിയെ ചികിൽസക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു.ആർആർടി സംഘമാണ് കരടിയെ പിടികൂടി ചികിത്സക്കായി തൃശ്ശൂരിൽ എത്തിച്ചത്.കരടിയുടെ കാലിൽ ആന ചവിട്ടിയാണ് പരിക്കേറ്റത് എന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം.മേലേ ഭൂതയാര്‍, ഇടവാണി മേഖലയില്‍ ഇറങ്ങിയ കരടിയെ വനം വകുപ്പ് കൂട് ഉപയോഗിച്ച് പിടികൂടുകയായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരടിയുടെ കാലില്‍ പരിക്ക് കണ്ടെത്തിയിരുന്നു.