വായനാപക്ഷാചരണത്തിന് തുടക്കം

കോട്ടയം: പുതിയ തലമുറയെ വായനാശീലത്തിലേയ്ക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സ്‌കൂൾ തലത്തിൽ വായനാപക്ഷാചരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു.

വായനാപക്ഷാചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വാഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അവർ. വായനയുടെ രീതികൾ മാറിയെങ്കിലും വായന മരിക്കുന്നില്ല. എന്നാൽ ചെറുപ്പക്കാർ വായനശാലകളിൽ വന്നു വായിക്കുന്ന പതിവ് ഇപ്പോൾ വളരെ കുറവാണ്.

സാംസ്‌കാരികപ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം കുറവാണ്. ഇത്തരം പ്രവർത്തികളിലേയ്ക്ക് അവരെ തിരിച്ചുകൊണ്ടുവരാനും വായനശാലകൾക്കു കഴിയുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


 ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ് ആധ്യക്ഷം വഹിച്ചു. സ്‌കൂൾ ലൈബ്രറിക്കുള്ള പുസ്തക കൈമാറ്റം വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി നിർവഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കരുണാകരൻ പി.എൻ. പണിക്കർ അനുസ്മരണം നടത്തി.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ വായനാ പക്ഷാചരണ സന്ദേശം നൽകി. വാഴൂർ ഗവൺമെന്റ് ഹൈസ്‌കൂൾ വിദ്യാർഥിനി അക്ഷരലഷ്മി അരുൺ വായനാ അനുഭവം പങ്കുവച്ചു. വിദ്യാർഥിനിയായ പാർവതി ബാബു വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


 വാഴൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ എൻ.ഡി. ശിവൻ, അനിൽ വേഗ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ലാൽ വർഗീസ്, പി.ടി.എ. പ്രസിഡന്റ് സുധീഷ് വെള്ളാപ്പള്ളി എന്നിവർ പ്രസംഗിച്ചു.


 ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതാക്കളായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് ഈ വർഷത്തെ വായനാപക്ഷാചരണം സംഘടിപ്പിക്കുന്നത്.

ജില്ലാ ലൈബ്രറി കൗൺസിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വായനാപക്ഷാചരണം സംഘടിപ്പിക്കുന്നത്.

Leave a Reply

spot_img

Related articles

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ...