നമ്മുടെ ദൈനംദിന ഭക്ഷണ ക്രമത്തിൽ പഴങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ഒക്കെ നിറഞ്ഞ കലവറയാണ് പഴങ്ങൾ. ഈ പോഷകങ്ങൾ നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും, ദഹനം സുഗമമാക്കുകയും, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തിൽ ഏറെ ഗുണമുള്ള ഒരു പഴമാണ് സീതപ്പഴം. സീതപ്പഴം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് പല വിധത്തിൽ ഗുണകരമാണ്. ദിവസവും ഒരു സീതപ്പഴം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള എളുപ്പവും സ്വാദിഷ്ടവുമായ ഒരു മാർഗം കൂടിയാണ്.
സീതപ്പഴത്തിന്റെ ഗുണങ്ങൾ ഇതൊക്കെഹൃദയാരോഗ്യം: സീതപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.ഭാര നിയന്ത്രണം: ഉയർന്ന ഫൈബർ അടങ്ങിയതിനാൽ സീതപ്പഴം വയർ നിറഞ്ഞതായി തോന്നിപ്പിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ദഹന ആരോഗ്യം: സീതപ്പഴത്തിലെ ഫൈബർ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.രോഗപ്രതിരോധ ശേഷി: വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.ചർമ്മ സംരക്ഷണം: സീതപ്പഴത്തിലെ വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു.