കേന്ദ്രസഹായം ലഭിച്ചാലും ഇല്ലെങ്കിലും എല്ലാവരെയും നല്ല രീതിയിൽ പുനരധിവസിപ്പിക്കും, മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടകൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായപ്പോൾ കേന്ദ്രം കേരളത്തെ പരിഗണിച്ചില്ല. വയനാട് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായങ്ങൾ വേണം. വയനാടിന് ശേഷം പ്രശ്നങ്ങളുണ്ടായ സംസ്ഥാനങ്ങളിൽ കേന്ദ്രം സഹായം അനുവദിച്ചിട്ടുണ്ട്. അത് നല്ല കാര്യം, പക്ഷെ കേരളത്തിനും സഹായം വേണം.കേരളത്തിന് എന്ത് കുറവാണുള്ളത് ഇന്ത്യയ്ക്ക് പുറത്തല്ലലോയെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.കേരളം രാജ്യത്തിന് നൽകുന്ന വലിയ സംഭാവനകൾ കേന്ദ്രം മറക്കരുത്. കേന്ദ്രസഹായം ലഭിച്ചാലും ഇല്ലെങ്കിലും എല്ലാവരെയും നല്ല രീതിയിൽ സംസ്ഥാന സർക്കാർ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

കൂടുതല്‍ തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം മാര്‍ഗരേഖയില്‍ വീണ്ടും തിരുത്തല്‍; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം

തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി മാർഗരേഖ വീണ്ടും തിരുത്തും; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാത്രിയില്‍ ചേര്‍ന്ന സിപിഎം...

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...