ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേർന്നാണ് മൃതദേഹം കണ്ടത്. കൊൽക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്നാണ് പോലീസിൻ്റെ സംശയം. ദമ്പതികൾ വീട് പൂട്ടി പോയ നിലയിലാണ്. ഇവരുടെ രണ്ടു മക്കൾ ഇവിടെത്തന്നെയുണ്ട്. പൊക്കിൾകൊടി വേർപെടാത്ത നിലയിലാണ് പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

